Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Non-alcoholic Fatty Liver Disease

Family Health

മദ്യപിക്കുന്നവരിൽ മാത്രമാണോ ഫാറ്റിലിവർ..?

ഫാ​റ്റി​ലി​വ​റി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ജീ​വി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​പ്പോ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. അ​തി​നു ചി​കി​ത്സ​യൊ​ന്നും ആ​വ​ശ്യ​മി​ല്ലെ​ന്ന് പ​റ​യു​ന്ന​തും ചി​കി​ത്സി​ക്കാ​ൻ പ്ര​ത്യേ​കി​ച്ച് മ​രു​ന്നൊ​ന്നു​മി​ല്ലെ​ന്ന് പ​റ​യു​ന്ന​തും ചി​കി​ത്സി​ച്ചി​ട്ടും കാ​ര്യ​മി​ല്ലെ​ന്ന് പ​റ​യു​ന്ന​തും കേ​ട്ട് ഫാ​റ്റി​ലി​വ​റു​ള്ള രോ​ഗി​ക​ളാ​കെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്. ചി​കി​ത്സി​ക്കാ​തി​രി​ക്കു​ന്ന​വ​രേ​ക്കാ​ൾ ആ​യു​ർ​വേ​ദ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​രാ​കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ സു​ഖ​മാ​യി ജീ​വി​ക്കു​വാ​നാ​കു​ന്നു​ണ്ട് എ​ന്ന യാ​ഥാ​ർ​ഥ്യ​വും പ​ല​രും ഇ​തി​നോ​ട​കം മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട്.

മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​രി​ൽ

ദ​ഹ​ന സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, ഗ്യാ​സ്, കൊ​ള​സ്ട്രോ​ൾ, പ്ര​മേ​ഹ​രോ​ഗ​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ, ക്ഷീ​ണം, വി​ശ​പ്പി​ല്ലാ​യ്മ, ക​ര​ളി​ന്‍റെ​യും അ​തു​കാ​ര​ണം വ​യ​റി​ന്‍റെ​യും വ​ലു​പ്പം കൂ​ടു​ക, ത്വ​ക്ക് രോ​ഗ​ങ്ങ​ൾ, മ​ല​ബ​ന്ധം, വ​യ​റു വീ​ർ​പ്പ് തു​ട​ങ്ങി​യ പ​ല ബു​ദ്ധി​മു​ട്ടു​ക​ളും മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​രി​ൽ കു​റ​യു​ന്നു​ണ്ട്.

മ​രു​ന്നു ക​ഴി​ക്കാ​ത്ത​വ​രി​ൽ

ഒ​രു മ​രു​ന്നും ചെ​യ്യാ​ത്ത​വ​രി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ നി​ന്നും ര​ണ്ടാ​മ​ത്ത​തി​ലേ​ക്കും അ​തി​ൽ​നി​ന്നും അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കും ഫാ​റ്റി​ലി​വ​ർ വ​ർ​ധി​ക്കു​ന്നു. കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​യും ചി​കി​ത്സി​ച്ചാ​ലും ക​ര​ളി​ന്‍റെ ശ​രി​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത നി​ല​യി​ലും ഇ​ത് മാ​റു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ടു​ത​ന്നെ ശ​രീ​ര​ത്തി​ന്‍റെ പ​ല ആ​രോ​ഗ്യ സൂ​ച​ക​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​ക്ക​ണ​മെ​ന്ന രീ​തി​യി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ഉ​പ​ദേ​ശ​ങ്ങ​ളി​ലും ക​ര​ൾ സം​ബ​ന്ധ​മാ​യ മ​റ്റ് രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യി​ലും ആ​യു​ർ​വേ​ദം ന​ൽ​കു​ന്ന​ത്.

ര​ക്ത​പ​രി​ശോ​ധ​ന, അ​ൾ​ട്രാ​സൗ​ണ്ട്

അ​മി​ത​വ​ണ്ണം, പ്ര​മേ​ഹം, തൈ​റോ​യ്ഡ് എ​ന്നീ അ​വ​സ്ഥ​ക​ളു​ള്ള​വ​രും മ​ദ്യ​പാ​ന​ശീ​ല​മു​ള്ള​വ​രും വേ​ദ​ന​സം​ഹാ​രി​ക​ളും പ​നി ഗു​ളി​ക​ക​ളും ശീ​ല​മാ​ക്കി​യ​വ​രും മ​റ്റ് ക​ര​ൾ​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്ന​വ​രും മു​ഖ​ത്ത് പു​തി​യ​താ​യി ക​റു​ത്ത നി​റ​ത്തി​ലു​ള്ള പാ​ടു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​വ​രും ക​ര​ളി​ന്‍റെ ആ​രോ​ഗ്യം വി​ല​യി​രു​ത്തു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും. അ​തി​നാ​യി ര​ക്ത​പ​രി​ശോ​ധ​ന​യും അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നും ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം. സ്ത്രീ​പു​രു​ഷ വ്യ​ത്യാ​സ​മോ പ്രാ​യ​ഭേ​ദ​മോ ഇ​ല്ലാ​തെ​യാ​ണ് ഫാ​റ്റി​ലി​വ​ർ ഇ​പ്പോ​ൾ വ​ർ​ധി​ച്ചു കാ​ണു​ന്ന​ത്.

മ​ദ്യ​പ​രി​ൽ മാ​ത്ര​മോ?

മ​ദ്യ​പി​ക്കു​ന്ന​വ​രി​ൽ മാ​ത്ര​മാ​ണ് ഫാ​റ്റി​ലി​വ​ർ കാ​ണു​ന്ന​തെ​ന്ന് പ​ല​രും ക​രു​തു​ന്നു​ണ്ട്. മ​ദ്യ​പി​ക്കു​ന്ന​വ​രി​ലും മ​ദ്യ​പി​ക്കു​ന്ന​തി​നൊ​പ്പം കൊ​ഴു​പ്പ് കൂ​ടി​യ വ​സ്തു​ക്ക​ളാ​യ മാം​സം, മു​ട്ട, നി​ല​ക്ക​ട​ല, കാ​ഷ്യൂ​ന​ട്ട്, എ​ണ്ണ​യി​ൽ വ​റു​ത്ത​ത് തു​ട​ങ്ങി​യ​വ ക​ഴി​ക്കു​ന്ന​വ​രി​ലും ഫാ​റ്റി ലി​വ​ർ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കൊ​ഴു​പ്പി​ന്‍റെ അം​ശം മ​ദ്യ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​ര​മാ​വ​ധി ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു എ​ന്ന​താ​ണു കാ​ര​ണം. ഫാ​റ്റി​ലി​വ​ർ ഉ​ള്ള​വ​രി​ലും ഇ​ത് കൂ​ടു​ത​ൽ കു​ഴ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​ക്കും. ഇ​ത്ത​ര​മാ​ൾ​ക്കാ​രി​ൽ ഫാ​റ്റി​ലി​വ​റി​നൊ​പ്പം ട്രൈ ​ഗ്ലി​സ​റൈ​ഡ്, എ​ൽ​ഡി​എ​ൽ എ​ന്ന ചീ​ത്ത കൊ​ള​സ്ട്രോ​ൾ എ​ന്നി​വ​യും വ​ർ​ധി​ച്ചു​വ​രാം.

മ​ദ്യം ക​ഴി​ക്കാ​ത്ത​വ​രി​ലും

മ​ദ്യം ക​ഴി​ക്കാ​ത്ത​വ​രി​ലും ഇ​പ്പോ​ൾ ഫാ​റ്റി​ലി​വ​ർ വ​ർ​ധി​ച്ചു കാ​ണു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​തി​നാ​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഫു​ഡ് സ​പ്ലി​മെ​ന്‍റുക​ളും മ​രു​ന്നു​ക​ളു​മു​ൾ​പ്പെ​ടെ പ്ര​തി​ക്കൂ​ട്ടി​ലാ​കും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.
വ്യാ​യാ​മം തീ​രെ കു​റവു​ള്ള​വ​ർ​ക്കും അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴിക്കു​ന്ന​വ​ർ​ക്കും ഹോ​ട്ട​ൽ ഭ​ക്ഷ​ണം ശീ​ല​മാ​ക്കി​യ​വ​ർ​ക്കും പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​വ​ർ​ക്കും വ​ള​രെ വൈ​കി ക​ഴി​ക്കു​ന്ന​വ​ർ​ക്കും രാ​ത്രി ഉ​റ​ക്ക​ത്തി​നു തൊ​ട്ടു​മു​മ്പ് അ​മി​ത​മാ​യും ദ​ഹി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​തു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ​ക്കും സ​മ​യ​ത്ത​ല്ലാ​തെ ഭ​ക്ഷ​ണം ശീ​ല​മാ​ക്കി​യ​വ​ർ​ക്കും അ​രി​യാ​ഹാ​രം കൂ​ടു​ത​ൽ ക​ഴി​ക്കു​ന്ന​വ​ർ​ക്കും ബേ​ക്ക​റി, കോ​ള, വീ​ണ്ടും വീ​ണ്ടു​മു​പ​യോ​ഗി​ച്ച എ​ണ്ണ​യി​ൽ വ​റു​ത്ത പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ക​ഴി​ക്കു​ന്ന​വ​ർ​ക്കും ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ത​ന്നെ അ​ത് പൂ​ർ​ണ​മാ​യി ദ​ഹി​ക്കു​ന്ന​തി​നു മു​മ്പ് വീ​ണ്ടും ക​ഴി​ക്കു​ന്ന​തു​കൊ​ണ്ടും വ​ള​രെ വേ​ഗ​ത്തി​ൽ ആ​ഹാ​രം ക​ഴി​ക്കു​ന്ന ശീ​ല​മു​ള്ള​വ​ർ​ക്കും ഫാ​റ്റി​ലി​വ​ർ ഉ​ണ്ടാ​കാം. ചി​ല ജ​നി​ത​ക ത​ക​രാ​റു​ക​ൾ​കൊ​ണ്ടും ഫാ​റ്റി​ലി​വ​ർ സം​ഭ​വി​ക്കാം.

Latest News

Corehub Up